IndiaLatest

തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍

“Manju”

ചെന്നൈ: ഒമിക്രോണ്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്.

സ്കൂളുകള്‍ അടയ്ക്കും. 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം.

Related Articles

Back to top button