KeralaLatest

ജില്ലയിലെ തേയില കര്‍ഷകര്‍ക്ക് ടീ ബോര്‍ഡിന്റെ ധനസഹായം

“Manju”

ജയപ്രകാശ്

ജില്ലയിലെ തേയില കര്‍ഷകര്‍ക്ക് ടീ ബോര്‍ഡിന്റെ ധനസഹായം. നിര്‍മിക്കുന്ന തേയിലയുടെ ഗുണനിലവാരവും വിലയും വര്‍ധിപ്പിക്കുന്നതിനും തേയില വ്യവസായം മെച്ചപ്പെടുത്തുന്നതിനുമായി ചെറുകിട കര്‍ഷകര്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കുന്നതിനാണു ടീ ബോര്‍ഡ്ന്റെ ശ്രമം. സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ടീ ബോര്‍ഡ് ഏകദേശം 1.51 കോടി രൂപ വിവിധ സഹായ പദ്ധതികളുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ആദ്യഘട്ടസഹായമാണിത്. ഇടുക്കിയിലെ തേയിലക്കൃഷിയുടെ ദുരിതങ്ങള്‍ ദൂരീകരിക്കുവാനും ജില്ലയിലെ ചെറുകിട കര്‍ഷകരുടെ സുസ്ഥിര വരുമാനവര്‍ദ്ധനവിനുമായി ടീ ബോര്‍ഡ് രൂപം കൊടുത്ത ഇടുക്കി പാക്കേജിന്റെ ഭാഗമായി 48 ചെറുകിട കര്‍ഷകര്‍ക്ക് 49,85,274 രൂപ ധനസഹായം നല്‍കി.
എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ മുപ്പത്തിമൂന്ന് കുട്ടികള്‍ക്ക് 3,71,269 രൂപ എഡ്യൂക്കേഷന്‍ സ്‌റ്റൈപെന്‍ഡ്, ബുക്ക്, യൂണിഫോം ഗ്രാന്റ്, നെഹ്‌റു അവാര്‍ഡ് എന്നീ ഇനങ്ങളിലായി വിതരണം ചെയ്തു. റീപ്ലാന്റിംഗ്, ഫീല്‍ഡ് മെക്കാനിസേഷന്‍, ഓര്‍ത്തഡോക്സ് ടീ പ്രൊഡക്ഷന്‍ എന്നീ സബ്‌സിഡി ഇനങ്ങളിലായി 97,37,900 രൂപ എസ്റ്റേറ്റുകള്‍/ഫാക്ടറികള്‍ക്കു നല്‍കി. സുരക്ഷിതമായി ജോലി ചെയ്യുവാനും കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുവാനും ആവശ്യമായി പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എല്ലാ തേയില കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ടി ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം ബാലാജി അറിയിച്ചു.

Related Articles

Leave a Reply

Back to top button