KeralaLatestThiruvananthapuram

നവപൂജിതം പൊതുസമ്മേളനം ഇന്ന് ; മൂന്ന് സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷനേതാവും പങ്കെടുക്കും

“Manju”

പോത്തൻകോട് : തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരിയിൽ ഇന്ന് വൈകിട്ട് 6 ന് പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൂന്ന് സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയാകും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യപ്രഭാഷണം നടത്തും. റവ.ഡോ.ജോസഫ് മാര്‍ ബര്‍ണാബസ് സഫര്‍ഗണ്‍ മെത്രാപ്പോലീത്ത, ചെമ്പഴന്തി ഗുരുകുലം സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യം വഹിക്കും. കൊടിക്കുന്നില്‍ സുരേഷ്, എം.പി., കെ. മുരളീധരൻ എം.പി., മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ., മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.എല്‍.എ., മുൻ മന്ത്രി എം.എം. മണി എം.എല്‍.എ., എച്ച്. സലാം എം.എല്‍.എ., സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പി. യുമായ ഡോ. പി.കെ. ബിജു., കേരള ചീഫ് സെക്രട്ടറി, ഡോ. വി.പി. ജോയി ഐ.എ.എസ്., മുൻ മന്ത്രി. എം.എം. ഹസ്സൻ, തിരുവനന്തപുരം സി.പി.ഐ. സെക്രട്ടറി. മാങ്കോട് രാധാകൃഷ്ണൻ എന്നിവര്‍ ആശംസകളര്‍പ്പിക്കുന്ന ചടങ്ങില്‍ പിറവം ലോക മാസ്റ്റേഴ്സ് ചാമ്പ്യൻ മുൻ. എം.എല്‍.എ. എം.ജെ. ജേക്കബിനെ ആദരിക്കും.

ബീന രാജേന്ദ്രൻ പ്രസിഡന്റ്, നെല്ലനാട് ഗ്രാമപഞ്ചായത്ത്, ജെ. ആര്‍. പത്മകുമാര്‍ സെക്രട്ടറി ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി, ആര്‍. പാര്‍വ്വതി ദേവി കേരള പി.എസ്.സി. മുൻ മെമ്പര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ജനറല്‍ സെക്രട്ടറി യൂത്ത് കോണ്‍ഗ്രസ്, ഹാഫിസ് റഫീഖ് അൽ ഖാസിമി ചീഫ് ഇമാം പോത്തൻകോട് നന്നാട്ടുകാവ് ജുമാ മസ്ജിദ്, അനില്‍. ആര്‍‍‍. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ, കോലിയക്കോട് മഹീന്ദ്രൻ മെമ്പര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത്, എല്‍. സിന്ധു മെമ്പര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത്, മധു മുല്ലശ്ശേരി ഏരിയ സെക്രട്ടറി സി.പി.ഐ.(എം.) മംഗലപുരം, കോലിയക്കോട് മോഹനൻ പേട്രണ്‍‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല., ഷോഫി. കെ. കേരള കോണ്‍ഗ്രസ് (എം.) സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍., പ്രസാദ് എം. കാശിനാഥ് അസിസ്റ്റന്റ് കണ്‍വീനര്‍ (പബ്ലിക് റിലേഷൻസ്) ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം ഏരിയ കമ്മിറ്റി, കുമാരി. പി.കെ. ഡെപ്യൂട്ടി കണ്‍വീനര്‍ (സര്‍വ്വീസസ്) ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റി, സതി എല്‍‍. ഡെപ്യൂട്ടി കണ്‍വീനര്‍ (സര്‍വ്വീസസ്) ശാന്തിഗിരി മാതൃമണ്ഡലം, തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റി, പ്രേംലത ബി. അസിസ്റ്റന്റ് കണ്‍വീനര്‍ (പബ്ലിക് റിലേഷൻസ്) ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റി, രാജീവ് വി. കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റി, മുരുകൻ പി. കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റി, പ്രതിഭ എസ്.എസ്. കോര്‍ഡിനേറ്റര്‍ ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി എന്നിവര്‍ സാന്നിദ്ധ്യം വഹിക്കുന്ന യോഗത്തില്‍ ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ അഡ്മിനിസ്ട്രേഷന്‍ ഇൻചാര്‍ജായ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സ്വാഗതവും, ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ രാജീവ് എസ് കൃതജ്ഞതയും രേഖപ്പെടുത്തും.

Related Articles

Back to top button