Videos

മരിച്ചിട്ടും പ്രിയതമനെ പിരിയാൻ പറ്റാതെ മയിൽ

“Manju”

ജയ്പൂർ: തന്റെ പ്രിയതമൻ മരിച്ചിട്ടും ജഡത്തിന് പിന്നാലെ പോകുന്ന മയിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാല് വർഷക്കാലമായി ഇണകളായി നടന്ന മയിലുകളാണിതെന്ന് പ്രദേശവാസികൾ പറയുന്നു. ആൺ മയിലിന്റെ ജഡം രണ്ട് യുവാക്കൾ എടുത്തുകൊണ്ട് പോകുമ്പോൾ അതിന്റെ പിന്നാലെ പോകുന്ന പെൺ മയിലിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വനം വകുപ്പ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. രാജസ്ഥാനിലെ കുച്ചേര നഗരത്തിലാണ് വേദനാജനകമായ ഈ സംഭവം നടന്നത്. ‘ മരിച്ചിട്ടും പ്രിയതമനെ പിരിയാൻ പറ്റാത്ത മയിൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 1.26 ലക്ഷം ആളുകളാണ് കണ്ടത്. ഹൃദയസ്പർശിയായ ദൃശ്യമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇന്ന് സ്വന്തം ഭർത്താവിനെ ഭാര്യ കൊല്ലുന്നു അതുപോലെ തന്നെ തിരിച്ചും സംഭവിക്കുന്നു. ഇത്തരം വാർത്തകൾ നിരന്തരം കേൾക്കുന്നതിനിടെ ഈ ദൃശ്യം കണ്ടപ്പോഴാണ് മൃഗങ്ങളുടെ പരസ്പര ബന്ധവും കരുതലും എത്രത്തോളം വലുതാണെന്ന് മനസിലാകുന്നത് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ആത്മാർത്ഥമായി സ്‌നേഹിച്ച ആൾ വിട്ടുപോകുമ്പോഴുള്ള വേദന മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ആണെന്നാണ് മറ്റ് ചിലർ പറയുന്നത്.

Related Articles

Back to top button