LatestThiruvananthapuram

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

“Manju”

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അടുത്ത ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് ആലോചിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

രണ്ടു മാസമായി പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു. പ്രതിദിനം 2500 ഓളം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസമായി പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു. പ്രതിദിനം 2500 ഓളം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

3.75 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി രോഗികളുടെ എണ്ണവും ടിപിആറും കുത്തനെ ഉയര്‍ന്നു. ഇന്നലെ 4,801 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 6.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related Articles

Back to top button