InternationalLatest

49 വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ

“Manju”

ദുബായ് : സൂപ്പര്‍ താരങ്ങള്‍ ദുബായിയില്‍ ചെന്ന് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അപ്പോഴെല്ലാം സാധാരണക്കാര്‍ക്ക് ഇതൊക്കെ കിട്ടുമോ എന്ന് കരുതുന്നവരുണ്ടാവും. എന്നാല്‍ ഇപ്പോള്‍ മികച്ച പരീക്ഷാഫലം സ്വന്തമാക്കിയ അബുദാബി സ്‌കൂളിലെ 49 വിദ്യാര്‍ത്ഥികള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായിരിക്കുകയാണ്. കേരള ബോര്‍ഡ് സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ പെണ്‍കുട്ടികളാണ് ഇവര്‍. സ്ഥാപനത്തിലെ 49 വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നേടാനുള്ള യോഗ്യത കരസ്ഥമാക്കിയത്.

അബുദാബിയിലെ മോഡല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും 2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഗ്രേഡ് 12 പരീക്ഷകളില്‍ വിജയിച്ചു. ഇവിടെ പഠിച്ച 107 കുട്ടികളും വിജയിച്ച്‌ ഉപരിപഠനത്തിന് അര്‍ഹരായി. തന്റെ ഈ വിദ്യാര്‍ത്ഥികളില്‍ 49 പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഒരു മാദ്ധ്യമത്തിനോട് പ്രതികരിച്ചു. 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയ ഈ വിദ്യാര്‍ത്ഥികള്‍ ഗോള്‍ഡന്‍ വിസയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ എപ്ലസ് ഗ്രേഡുകളില്‍ പകുതിയോളം തന്റെ സ്ഥാപനത്തില്‍ നിന്നാണെന്ന് സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി.

Related Articles

Back to top button