IndiaLatest

മുതിര്‍ന്ന പൗരന്മാര്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ

“Manju”

കൊറോണ: ജൂണ്‍ 30 വരെ എയര്‍ ഇന്ത്യ ചൈനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

ശ്രീജ.എസ്

ന്യൂഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി എയര്‍ ഇന്ത്യ. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ.
ഇന്ത്യന്‍ പൗരനും സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്നതും യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ്സ് തികഞ്ഞിരിക്കണമെന്നുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവവര്‍ക്ക് 50% ഇളവില്‍ യാത്ര ചെയ്യാം. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകള്‍ വാങ്ങണം. ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് ലഭിക്കും.

ബുക്കിംഗ് സമയത്ത് ജനനത്തീയതിയുള്ള ഏതെങ്കിലും ഫോട്ടോ ഐഡി ആയ വോട്ടര്‍മാരുടെ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയ മുതിര്‍ന്ന പൗരന്മാരുടെ ഐഡി കാര്‍ഡ് തുടങ്ങിയവ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓഫര്‍ ലഭിക്കുന്നതിന് നല്‍കേണ്ടതുണ്ട്. എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്ന ഫ്‌ളൈറ്റുകളിലും അലയന്‍സ് എയര്‍ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും മാത്രമേ ഈ ഇളവുകള്‍ ലഭിക്കുകയുള്ളൂ.

Related Articles

Back to top button