KeralaLatest

മാലിക് ദിനാര്‍ പള്ളി കെറെയില്‍ അലൈന്‍മെന്റില്‍ ‍; ഒഴിവാക്കണമെന്ന് കമ്മിറ്റി

“Manju”

 

കാസര്‍കോട് : കെറെയില്‍ അലൈന്‍മെന്‍റില്‍ ഉള്‍പ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാസര്‍കോട് മാലിക് ദിനാര്‍ പള്ളിയുടെ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി രംഗത്ത്. മാലിക് ദീനാര്‍ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബര്‍സ്ഥാനുമടക്കം സില്‍വര്‍ റെയില്‍ അലൈന്‍മെന്‍റില്‍ വന്നതോടെ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും.

പള്ളിയും യതീംഖാനയും ഖബര്‍സ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതുസംബന്ധിച്ച്‌ അന്തിമരൂപം നല്‍കാനാണ് മാലിക് ദീനാര്‍ പള്ളി കൗണ്‍സില്‍ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റ സംഘത്തിന്റെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിക്കമ്മിറ്റി ഹാളില്‍ ചേരുന്നത്.

Related Articles

Back to top button