KeralaLatest

ഫ്രീഡം റണ്ണിന് അഞ്ചുതെങ്ങില്‍ തുടക്കം

“Manju”

തിരുവനന്തപുരം; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനു ബന്ധിച്ചുള്ള സംസ്ഥാനത്തെ ഫ്രീഡം റണ്ണിന് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ തുടക്കം കുറിച്ചു. അഞ്ചുതെങ്ങ് കോട്ടയില്‍ നൂറില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത ഫ്രീഡം റണ്‍ നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹുറു യുവ കേന്ദ്രയും നാഷണല്‍ സര്‍വ്വീസ് സ്ക്കീമും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കടക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ചന്ദ്രദാസ് യുവജനങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ‘ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്ര പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണ വിദ്യാര്‍ത്ഥി എ. അനില്‍ കുമാര്‍ ക്ലാസെടുത്തു.

Related Articles

Back to top button