IndiaLatest

നക്ഷത്ര ആമകളെ പിടികൂടി എയര്‍ കാര്‍ഗോ കസ്റ്റംസ്

“Manju”

ചെന്നൈ: ആയിരത്തിലധികം ജീവനുള്ള നക്ഷത്ര ആമകളെ പിടികൂടി ചെന്നൈ എയര്‍ കാര്‍ഗോ കസ്റ്റംസ്. ബുധനാഴ്ചയാണ് സംഭവം. മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആമകളെയാണ് കസ്റ്റംസ് പിടികൂടിയത്. വിവിധ പെട്ടികളിലായി നിറച്ച 1,364 നക്ഷത്ര ആമകളെ പരിശോധനയ്‌ക്കിടെ പിടികൂടുകയായിരുന്നു.

എയര്‍ കാര്‍ഗോ കോംപ്ലക്‌സിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. 13 പെട്ടികളില്‍ ഞണ്ടുകളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഏഴ് പെട്ടികളില്‍ നക്ഷത്ര ആമകളെ കണ്ടെത്തിയത്.

Related Articles

Back to top button