IndiaKeralaLatest

24 മണിക്കൂറില്‍ മാസ്കില്ലാതെ വിലസാനിറങ്ങിയത് 17730 വിരുതന്മാര്‍ !

“Manju”

തിരുവനന്തപുരം: പറയുന്നത് അനുസരിക്കുവാൻ ചിലർക്ക് അല്പം മടിയാണ്.   പ്രത്യേകിച്ച് മലയാളികൾക്ക്.  അത് സർക്കാർ നിർദ്ദേശമാണേൽ അല്പം ഉശിരും കൂടും.  നാലുപേര്‍ കൂടുന്ന സ്ഥലത്ത്  ഒരു ടെസ്റ്റ് നടത്തിയാൽ ഒരാള്‍ക്ക് കോവിഡ് ഉറപ്പ്. അതാണ് ഇപ്പോഴത്തെ കേരളത്തിലെ അന്തരീക്ഷം. ആ സ്ഥിതിയിൽ മലയാള നാട്ടിൽ കഴിഞ്ഞ 24 മണിക്കൂര്‍ നേരം കൊണ്ടുമാത്രം മാസ്ക് ധരിക്കാത്തതിന് പോലീസിന്റെ വലയില്‍ കുടുങ്ങിയത് 17730 പേരാണ്.
ഒരസുഖവുമായി ഇപ്പോൾ കേരളത്തിലെ സർക്കറോ, പ്രൈവറ്റോ ആയ ഏത് ആശുപത്രിയിലെത്തിയാലും  വാര്‍ഡോ കിടക്കയോ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.  അസുഖം ഗുരുതരമായാല്‍ ഐസിയുവോ വെന്‍റിലേറ്ററോ ഓക്സിജന്‍ ലഭ്യതയോ പോലും സ്വപ്നം കാണാൻ പറ്റാത്ത സാഹചര്യം.  അപ്പോഴാണ് ഇത്രയധികം ആളുകള്‍ നിരുത്തരവാദപരമായി പെരുമാറുന്നതെന്നതാണ് ഗൗരവമായിക്കാണേണ്ട വിഷയം. അതിനൊപ്പം സാമൂഹിക അകലം പാലിക്കാത്തതിന് 9551 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
നാട്ടുകാര്‍ പറഞ്ഞാല്‍ കേള്‍ക്കില്ലെന്നുവന്നാല്‍ നടപടിയൊക്കെയുണ്ടാകുമെങ്കിലും  സര്‍ക്കാരിന് അതുകൊണ്ട് ഒരു നേട്ടമുണ്ട്. അത് കഴിഞ്ഞ 24 മണിക്കൂറില്‍ ഇവരില്‍ നിന്നു മാത്രം പിഴയായി പോലീസ് ഈടാക്കിയത് 56.34 ലക്ഷം രൂപയാണ്. ജനം പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കിൽ സര്‍ക്കാര്‍ ഖജനാവ് നിറയും.,   കൈയ്യില്‍ കാശുള്ളവന് മാസ്കില്ലാതെ പുറത്തിറങ്ങാം സർക്കാറിന് നേരിട്ട് പണവും നൽകാം.

Related Articles

Back to top button