InternationalLatest

മക്കയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും

“Manju”

ശ്രീജ.എസ്

മക്കയിലെ ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘമുണ്ടാകും. സൌദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല. കഅ്ബ പ്രദക്ഷിണത്തിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും. 27 മെഡിക്കല്‍ കേന്ദ്രങ്ങളാണ് ഇതിനായി ഉണ്ടാവുക.

253 ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനമാകും ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണ്ടാവുക. 112 ആംബുലന്‍സുകളും സജ്ജമായിരിക്കും. പതിനായിരം പേര്‍ മാത്രമെത്തുന്ന ഹജ്ജില്‍ ഒരു സമയം നിശ്ചിത എണ്ണം പേര്‍ക്കേ കഅ്ബക്കരികിലേക്ക് പ്രവേശനമുണ്ടാകൂ.

Related Articles

Back to top button