IndiaLatest

വാക്സിനേഷനില്‍ 150 കോടി ചരിത്ര നേട്ടവുമായി ഇന്ത്യ

“Manju”

ന്യൂ‌ഡല്‍ഹി: ഇന്ത്യ 150 കോടി വാക്സിനുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയെതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 90 ശതമാനംപേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ശാസ്ത്രജ്ഞരും വാക്സിന്‍ നിര്‍മ്മാതാക്കളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവരുടെയും പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കി തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Related Articles

Back to top button