Latest

ശക്തൻ മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി സുരേഷ് ഗോപി

“Manju”

തൃശൂർ: ശക്തൻ മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി സുരേഷ് ഗോപി എംപി. മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ മീൻമാർക്കറ്റിൽ എത്തിയ അദ്ദേഹം വില ചോദിച്ച് മീൻ വാങ്ങിക്കുകുയം ചെയ്തു. സുരേഷ് ഗോപിയുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തൻ മാർക്കറ്റ് നവീകരിക്കുന്നത്.

മാർക്കറ്റിൽ എത്തിയതോടെ മീൻ കച്ചവടക്കാർ സുരേഷേട്ടാ വിളികളോടെ പൊതിയുകയായിരുന്നു. മത്സരിച്ച് ഓരോ കച്ചവടക്കാരും അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷം തൊട്ടടുത്തുള്ള മീൻവിൽപ്പനക്കാരന്റെ അടുത്തെത്തി മീനിന്റെ വില ചോദിക്കുകയും നെയ്മീൻ വാങ്ങിക്കുകയും ചെയ്തു.

ആറരക്കിലോയോളം തൂക്കം വരുന്ന മീനാണ് അദ്ദേഹം വാങ്ങിയത്. മൂവായിരം രൂപയ്‌ക്കടുത്ത് വില വരുന്ന മീനാണിത്. പോക്കറ്റിൽ നിന്നും പണമെടുത്ത് അദ്ദേഹത്തിന് കൊടുക്കുകയും ബാക്കി പണം വെച്ച് മറ്റുള്ളവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. മീനെ കയ്യിലെടുത്ത് പൊക്കി പിടിച്ച് ഒരു ഫോട്ടോയ്‌ക്കും പോസ് ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Related Articles

Back to top button