IndiaLatest

സഞ്ജു കലിപ്പില്‍

“Manju”

അഹമ്മദാബാദ്: ഐ.പി.എല്‍ രണ്ടാം ക്വാളിഫൈയറില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം വെള്ളിയാഴ്ച നടക്കാനിരിക്കെ, ക്യാപ്ടന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പരിശീലന വീഡിയോ പുറത്തുവിട്ട് രാജസ്ഥാന്‍ റോയല്‍സ്.

അഹമ്മദാബാദില്‍ നടക്കുന്ന നിര്‍ണായക മത്സരത്തിനു മുന്നോടിയായി സഞ്ജുവും സംഘവും ബുധനാഴ്ച തന്നെ നഗരത്തിലെത്തിയിരുന്നു. ‘സഞ്ജുവിന്റെ 1.05 ഏറ്റവും മികവില്‍’ എന്ന തലക്കെട്ടോടെയാണ് ഒരു മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒന്നാം ക്വാളിഫൈയറിലെ തന്റെ ഇന്നിങ്‌സിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ കൂറ്റനടികളും കരുത്തുറ്റ ഷോട്ടുകളുമാണ് സഞ്ജു നെറ്റ്‌സില്‍ പരിശീലിക്കുന്നത്.

Related Articles

Back to top button