LatestPalakkad

പാലക്കാട് വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

“Manju”

പാലക്കാട്: പാലക്കാട് വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ നിന്നാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ജനിച്ച്‌ അധികമാകാത്ത രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലലെ ഉമ്മിനിയിലാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉമ്മിനിയിലെ മാധവന്‍ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീട് ഏകദേശം തകര്‍ന്ന നിലയിലാണ്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഓ ഓഫീസിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് പുലി പെറ്റു കിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായും നാട്ടുകാരന്‍ പറഞ്ഞു.

Related Articles

Back to top button