IndiaLatest

ഓസ്കറിൽ കുതിക്കാൻ ‘ജല്ലിക്കട്ട്’

“Manju”

ന്യൂഡൽഹി • ഓസ്കാറിൽ മത്സരിക്കാൻ മലയാള ചിത്രവും. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ ഓസ്കറിലെ വിദേശഭാഷ സിനിമാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു. വിവിധ ഇന്ത്യൻ ഭാഷകളിലെ 27 സിനിമകളിൽ നിന്നാണു രാഹുൽ റവൈൽ അധ്യക്ഷനായ ജൂറി ജല്ലിക്കട്ട് ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ടിന്റെ സംവിധായകനായ ലിജോ ജോസ് നേടിയിരുന്നു. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണു സിനിമയ്ക്ക് ആധാരം.ഏപ്രിൽ 25നാണ് ഓസ്കർ ചടങ്ങുകൾ.

Related Articles

Back to top button