KeralaLatest

കൊയിലാണ്ടിയില്‍ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

“Manju”

കൊയിലാണ്ടി: ദേശീയ പാതയില്‍ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണമടഞ്ഞു. കൊല്ലം കുന്യോറ മലയില്‍ ശിവദാസന്റെ മകന്‍ കെ.കെ. ശരത് (35) ആണ് മരിച്ചത്. കോഴിക്കോട് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെ കൃഷ്ണ തിയ്യറ്ററിനു സമീപം റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിലെത്തിയ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമ്മ: രമണി. ഭാര്യ: ആദിത്യ. ഒന്നര വയസുള്ള മകനുണ്ട്. സഹോദരി: രശ്മി.

Related Articles

Back to top button