Thrissur

വഞ്ചിപ്പുരത്താഴം ലിഫ്റ്റ് ഇറിഗേഷൻ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുഴൂർ പഞ്ചായത്തിൽ വഞ്ചിപ്പുരത്താഴം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. നിലവിലുള്ള പി വി സി പൈപ്പ് ലൈൻ മാറ്റി ഡി വൺ പൈപ്പ് ലൈനുകളാക്കി മാറ്റും. 100 എച്ച് പി യുടെ മൂന്ന് മോട്ടോർ പമ്പ് സെറ്റുകളാണ് പദ്ധതി യുടെ കീഴിൽ വരുന്നത്. 95 ലക്ഷം
രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

1988 ലാണ് വഞ്ചിപ്പുരത്താഴം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കമ്മീഷൻ ചെയ്തത്. 367 ഹെക്ടർ കൃഷി ഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഭക്ഷ്യ വിളകളും നാണ്യ വിളകളും പദ്ധതി പ്രദേശത്തു കൃഷി ചെയ്യുന്നു. നെല്ല്, ജാതി, കവുങ്ങ്, തെങ്ങ്, കശുവണ്ടി, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഡിസംബർ മാസം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുന്നത്തോടെ കുഴൂർ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകും.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിൽവി സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കേശവൻ കുട്ടി, പഞ്ചായത്ത്‌ അംഗം നന്ദിത വിനോദ്, ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ സിന്ധു സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button