KeralaLatestThrissur

പീച്ചി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടും

“Manju”

തൃശൂർ: പീച്ചി അണക്കെട്ടിൽ നിന്നും നാളെ വെള്ളം തുറന്നു വിടുന്നതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ജില്ലാ കളക്ടറാണ് മുന്നറിയിപ്പ് നൽകിയത്. കാർഷിക ആവശ്യങ്ങൾക്കായി രാവിലെ 11 മണിക്കാണ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടുന്നത്.

പാണഞ്ചേരി, നടത്തറ,പുത്തൂർ, തൃക്കൂർ, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയിൽ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയിൽ ഇറങ്ങാൻ പാടില്ല. നദിക്കരയിൽ മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം. അപസ്മാരം പോലുള്ള രോഗമുള്ളവർ ഒറ്റയ്ക്ക് നദിക്കരയിലേക്ക് പോകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പീച്ചി അണക്കെട്ടിന്റെ റിവർ സൂയസ് വാൽവുകൾ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. രണ്ട് മില്യൻ ക്യൂബിക് മീറ്റർ വെള്ളം പീച്ചി ഡാമിൽ നിന്നും തുറന്നു വിടും.

Related Articles

Back to top button