KeralaLatest

നെടുമങ്ങാട് നഗരസഭ വാർഡ് യോഗങ്ങൾ ഒഴിവാക്കുന്നു

“Manju”

ജ്യോതിനാഥ്

കോവിഡിന്റെ പശ്ചാത്തലത്തിൽനെടുമങ്ങാട് നഗരസഭ സർക്കാർ നിർദ്ദേശപ്രകാരം വാർഡ് സഭ യോഗങ്ങൾ ഒഴിവാക്കിയാണ് ഇക്കുറി കാർഷിക മേഖലയിലെ വ്യക്തിഗത ആനുകൂല്യങ്ങൾ നല്കുക. വനിതകൾക്ക് 10 വീതം ഗ്രോബാഗ് ( ഗുണ: വിഹിതം’ – 200 രൂപ -ഒരു വാർഡിൽ40 പേർക്ക്, ) ഒരു തെങ്ങും ഒരു കോട്ടൂർക്കോണം ഒട്ടുമാവ് – (ഗുണ: വി :50 രൂപ – ഒരു വാർഡിൽ 25 പേർക്ക്) ,5kg ജൈവവളം(ഗുണ: വി :25 രൂപ – ഒരു വാർഡിൽ 50 പേർക്ക്) എന്നീ ആനുകൂല്യങ്ങൾ നിർവഹണ ഉദ്യോഗസ്ഥ തയ്യാറാക്കുന്ന കരട് ലിസ്റ്റ് പരിഗണച്ച്,സ്റ്റിയറിംഗ് കമ്മിറ്റിയുടേയും കൗൺസിലിന്റെയും അംഗീകാരത്തിന് വിധേയമായി മേയ് :20 ന് വിതരണം ചെയ്യും.അപേക്ഷാ ഫാറങ്ങൾ നഗരസഭ ആഫീസിൽ നിന്നും കൗൺസിലർമാരിൽ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷ യും ആധാറിന്റെ പകർപ്പും മേയ് 14ന് മുൻപ് കൃഷി ഫീൽഡ് ആഫീസറേയോ കൗൺസിലർമാരേയോ ഏല്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ ഗുണഭോക്തൃ വിഹിതം ഉടൻ അടച്ചാൽ മാത്രമാണ് 20ന് തൈകൾ വിതരണം നടത്തുവാനാകുക.അതിനാൽ ഗുണഭോക്തൃവിഹിതം കൗൺസിലർമാർ മുൻകൂട്ടി ശേഖരിച്ച് വയ്ക്കുന്നതാകും ഉചിതം.ഓരോ വാർഡിലും ലഭിക്കുന്ന ഓരോ ഇനത്തിലുമുള്ള മുഴുവൻ അപേക്ഷകളും തരം തിരിച്ച് പേരും മേൽവിലാസവും ഫോൺ നമ്പറുമടക്കമുള്ള ലിസ്റ്റാക്കി അപേക്ഷയോടെപ്പം മേയ് 14ന്AFO ഇൻ ചാർജ്ജിനെ ഏല് പിക്കേണ്ടതാണ്.

Related Articles

Back to top button