പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിനുടുത്തുള്ള വി.കെ.എല്‍. ശാന്തിഹോംസില് ഹെല്‍ത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു. ആശ്രമം മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി നാടമുറിച്ച് ഉദ്ഘാടനം നടത്തി. വി.കെ.എല്‍. ഹോംസ് ഡയറക്ടര്‍ ഷാജി കെ. മാത്യു., ഹോംസ് അഡ്മിനിസ്ട്രേറ്ററും ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.പി. പ്രമോദ്, ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ മാനേജര്‍ എന്‍.സോമരാജന്, ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുരേന്ദ്ര ഷെട്ടി, വി.കെ.എല്‍. മാനേജര്‍ സെയില്‍സ് ജയശങ്കര്‍, വി.കെ. എല്‍. ശാന്തിഗിരി പ്രതിനിധികളായി അനൂരൂപ്, സനന്തനന് എന്നിവര്‍ സംബന്ധിച്ചു.
ഹെല്‍ത്ത് ക്ലബില്‍ ട്രെഡ് മില്‍, എലിപ്റ്റിക്കല്‍, ഹൗസ് ജിം, ഓര്ബിട്രെക്ക്, ബോക്സിംഗ് ബാഗ്, ബേസിക് വെയിറ്റ്സ് ഫോര്‍ വെയിറ്റ് ട്രെയിനിംഗ്, യോഗ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണ്.