LatestThiruvananthapuram

കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലന്‍സ് സഹായകരം

“Manju”

തിരുവനന്തപുരം : കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലന്‍സിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ കിംസ് ഹെല്‍ത്ത്‌ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രീ ആംബുലന്‍സിന്റെ ഉത്‌ഘാടനം സെക്രട്ടറിയറ്റ് പരിസരത്ത് നിര്‍വ്വഹിച്ച്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വഴിയരികിലും അനുവദനീയമായ സ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുക, അപകടാവസ്ഥയിലായ മരങ്ങളെ സംരക്ഷിക്കുക, ട്രീ ഗാര്‍ഡുകള്‍ മൂലം മരങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക, വൃക്ഷങ്ങളില്‍ തറച്ചിരിക്കുന്ന ആണി, ബോര്‍ഡുകള്‍ മുതലായവ നീക്കം ചെയ്ത് വൃക്ഷത്തെ പരിചരിക്കുക, വൃക്ഷങ്ങളെ മുറിച്ചു മാറ്റാതെ മാറ്റി സ്ഥാപിച്ച്‌ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ട്രീ ആംബുലന്‍സിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കിംസ് ഹെല്‍ത്ത്‌ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രശ്മി അയിഷ മുഖ്യാതിഥിയായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അബ്ദുള്‍റഷീദ്, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു.കെ.വി, സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷാജു കുമാര്‍, കൗണ്‍സില്‍ ഭാരവാഹികളായ ബി.ജെ അരുണ്‍, അരവിന്ദ്, ദീപക്, ശിവരാജ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button