KeralaLatestThrissur

കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിലെ ചുമട്ടുതൊഴിലാളികൾ സ്രവ പരിശോധനാഫലം പുറത്തുവന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിലെ ചുമട്ടുതൊഴിലാളികൾ സ്രവ പരിശോധനാഫലം പുറത്തുവന്നു. പരിശോധനയ്ക്ക് വിധേയരായ 60 പേരുടെയും റിസൾട്ട് നെഗറ്റീവ് ആണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ് അറിയിച്ചു. പരിശോധനയുടെ രണ്ടാംഘട്ടം ഇന്ന് (ജൂലൈ 16) നടക്കും. 60 തൊഴിലാളികൾ കൂടി പരിശോധനയ്ക്ക് വിധേയരാകും. കോവിഡ് രോഗപ്പകർച്ച വിലയിരുത്തുന്നതിനായാണ് ഇത്തരത്തിൽ സ്രവ പരിശോധന നടത്തുന്നത്. നഗരസഭയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്ത. അന്യസംസ്ഥാനത്ത് നിന്നും ആളുകൾ കച്ചവടത്തിനായി വരുന്ന പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Related Articles

Back to top button