IndiaLatest

പ്രധാനമന്ത്രി ത്രിദിന സന്ദര്‍ശനത്തിനായി യൂറോപ്പിലേക്ക്

“Manju”

ഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന സന്ദര്‍ശനത്തിനായി യൂറോപ്പിലേക്ക് പുറപ്പെട്ടു. ഒരു ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നത്‌. യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി ജര്‍മ്മന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ഇന്ത്യനോര്‍ഡിക് ഉച്ചകോടിയില്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും എന്നീ വിഷയങ്ങളാണ് നോര്‍ഡിക് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.

 

Related Articles

Back to top button