KeralaLatestThrissur

ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

ചെറുതുരുത്തി∙ തൃശൂർ – ഷൊർണൂർ പാതയിലെ വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഓടിച്ചിരുന്ന അത്താണി സിൽക്ക് നഗർ തിരുവോണം വീട്ടിൽ അരുൺ ബാബു (37) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. .

ഇന്നലെ വൈകിട്ട് 4.30 ന് ആണ് സംഭവം. വാഹനത്തിന്റെ എസിയിൽ നിന്ന് പുക വരുന്നത് കണ്ട് യുവാവ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴേക്കും തീപിടിക്കുകയായിരുന്നു. ഷൊർണൂർ അഗ്നിശമന സേനയും, ചെറുതുരുത്തി പൊലീസും ചേർന്നു തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ചു.അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button