IndiaKeralaLatestThiruvananthapuram

ഭര്‍ത്താവിന്റെ ബന്ധുവീട്ടിലും ഭാര്യക്ക്‌ താമസാവകാശമുണ്ട് ; സുപ്രീംകോടതി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ഭര്‍ത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക്‌ താമസിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി . ഇക്കാര്യത്തില്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ല . ദാമ്പത്യതര്‍ക്കവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ വിധി. സുപ്രീംകോടതിയുടെതന്നെ 2006-ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് ആണ് വിധിപറഞ്ഞത്.

ഗാര്‍ഹികപീഡന നിരോധനനിയമത്തിലെ രണ്ട് വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിര്‍വചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത് . ഭര്‍ത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടില്‍മാത്രമേ ഭാര്യക്ക്‌ താമസാവകാശമുള്ളൂവെന്നാണ് 2006-ലെ വിധി . എന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുവീടാണെങ്കില്‍പ്പോലും അതില്‍ ദമ്ബതിമാര്‍ മുമ്ബ്‌ താമസിച്ചുകൊണ്ടിരുന്നതാണെങ്കില്‍ ഭാര്യക്ക്‌ തുടര്‍ന്നും അവിടെ താമസിക്കാന്‍ അവകാശമുണ്ടെന്ന് വിധിയില്‍ പറയുന്നു . മകന്റെ ഭാര്യക്കെതിരേ ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്.

Related Articles

Back to top button