KeralaLatest

തൃശൂർ ജില്ലയിൽ ഇന്ന് 22 പേർ കോവിഡ് രോഗമുക്തരായി

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലയിൽ ഇന്ന് 22 പേർ കോവിഡ് രോഗമുക്തരായി.മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പർക്കം വഴി ആർക്കും രോഗം ബാധിച്ചില്ല. ജൂൺ 4 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (26), 13 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), 9 ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി (36), പെരുവല്ലൂർ സ്വദേശി (50), 15 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവർക്കാണ് രോഗം ബാധിച്ചത്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12417 പേരും ആശുപത്രികളിൽ 187 പേരും ഉൾപ്പെടെ ആകെ 12604 പേരാണ് നിരീക്ഷണത്തിലുളളത്.

 

Related Articles

Back to top button