IndiaLatest

ടെസ്റ്റ് ക്യാപ്റ്റന്‍ ഇനി രോഹിത് ശര്‍മ്മ

“Manju”

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് വിരാട് കോലിയില്‍ നിന്നും ഇനി പൂര്‍ണമായി രോഹിത് ശര്‍മയ്ക്കു കീഴിലേക്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ റെഡ് ബോള്‍ ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന കോലിയുടെ പ്രഖ്യാപനം വന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയതിന്റെ നിരാശയില്‍ ആരാധകര്‍ നില്‍ക്കെയായിരുന്നു ഇടിത്തീ പോലെയുള്ള കോലിയുടെ പ്രഖ്യാപനം. അതിനു ശേഷം പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന കാര്യത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. രോഹിത്തിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച്‌ ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
ജോലി ഭാരം വളരെ കൂടുതലാവും. അതിനാല്‍ തന്നെ രോഹിത് വളരെയധികം ഫിറ്റ്‌നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റ്‌നസില്‍ രോഹിത്തിനു അധികമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷമായിരിക്കും പുതിയ ടെസ്റ്റ് ക്യാപ്റ്റന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം.

Related Articles

Back to top button