InternationalLatest
പെറുവില്‍ ശക്തമായ ഭൂചലനം
ലിമാ: വടക്കുപടിഞ്ഞാറന്‍ പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 40 പേര്‍ക്ക് പരിക്ക്. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച 12.10നായിരുന്നു ഭൂചലനം.
സുല്ലാന നഗരത്തില്‍ 35 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.