KeralaLatest

സിനിമയിലേക്ക് ചുവടുവെച്ച്‌ മാധ്യമപ്രവര്‍ത്തക ശ്രീജ ശ്യാം

“Manju”

മലയാള സിനിമ പ്രേമികള്‍ ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയാണ് മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്നും നടന്‍ ഉണ്ണി മുകുന്ദന്‍ മാറി വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ കൂടിയാണ് ഇത്.

മേപ്പടിയാന്‍ സിനിമയുടെ ഭാ​ഗമാകാന്‍ കഴിഞ്ഞ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീജ ശ്യാം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീജയുടെ കുറിപ്പിലൂടെ …
‘അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ ജീവിതം കടന്നുപോവുമ്ബോള്‍ നിസ്സഹായനായി പോകുന്ന ജയകൃഷ്ണനെ നമ്മള്‍ ജീവിതത്തില്‍ എവിടെയെങ്കിലും ഒക്കെ വെച്ച്‌ കണ്ടിട്ടുണ്ടാവും. പക്ഷെ ആ ജയകൃഷ്ണനില്‍ എവിടേയും നമുക്ക് ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിയുന്നില്ല എന്നതില്‍ വിഷ്ണുവിനും ഉണ്ണിക്കും ഒരുപോലെ അഭിമാനിക്കാം. ജയകൃഷ്ണന്‍ മാത്രമല്ല ജയകൃഷ്ണനൊപ്പം എത്തിയ എല്ലാവരും നമുക്കെവിടെയൊക്കെയോ പരിചയമുള്ളവരാണ്. ആ കഥാപാത്രങ്ങളും കഥാപരിസരവുമായി അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തി മുന്നോട്ട് പോകുന്നതില്‍ വിഷ്ണു എന്ന തിരക്കഥാകൃത്തിനും വിജയിക്കാനായി എന്നതാണ് മേപ്പടിയാന്റെ മികവ്.
വെളിപ്പെടുത്തലുകളുടെ കാലത്ത് ഇരിക്കട്ടെ….എന്റെ വകയും ഒരെണ്ണം… സത്യത്തില്‍ മേപ്പടിയാന്‍ ജയകൃഷ്ണന്‍ ജഡ്ജിയെ സദ്യ കൊടുത്താണ് സ്വാധീനിച്ചതെന്ന സത്യം ഞാന്‍ ഇതാ പുറത്തുവിടുന്നു… തമാശക്ക് അപ്പുറം, ഉണ്ണി മുകുന്ദന്‍, വിഷ്ണു….സന്തോഷം… വളരെ ചെറിയ രീതിയില്‍ ആണെങ്കിലും ഈ നല്ല ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍’ ശ്രീജ കുറിച്ചു. നായകന്‍ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രവും ശ്രീജ പങ്കുവെച്ചു.

Related Articles

Back to top button