LatestMalappuram

വള്ളം മറിഞ്ഞ്‌ 3 പേരെ കാണാതായി

“Manju”

പൊന്നാനി: മന്ദലാംകുന്നിനുസമീപം ഫൈബര്‍ വള്ളം മറിഞ്ഞ്‌ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളത്തിന്റെ ഉടമ മുക്കാടി സ്വദേശി കുഞ്ഞുമരക്കാരിയാക്കാനകാത്ത് ബീരാന്‍, ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേക്കടവ് സ്വദേശി പുത്തന്‍പുരയില്‍ മുഹമ്മദാലി എന്നിവരെയാണ്‌ കാണാതായത്‌.
വള്ളത്തിലുണ്ടായിരുന്ന നാലുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. പൊന്നാനി മുക്കാടി സ്വദേശി പറമ്ബില്‍ ഹംസക്കുട്ടി (55)യാണ് രക്ഷപ്പെട്ടത്. പൊന്നാനി ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന്‌ പോയ റഫ്ഖാന വള്ളമാണ്‌ തിരയില്‍പ്പെട്ട്‌ മറിഞ്ഞത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.
അമിതമായി മീന്‍ കുടുങ്ങിയ വല മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞ്‌ നാലുപേരും കടലിലേക്ക്‌ വീഴുകയായിരുന്നു. വ്യാഴാഴ്‌ച പകല്‍ രണ്ടോടെ പരപ്പനങ്ങാടി ഭാഗത്തുനിന്നാണ് തെര്‍മോകോളില്‍ തൂങ്ങിക്കിടന്ന ഹംസക്കുട്ടിയെ ബേപ്പൂരിലെ മത്സ്യതൊഴിലാളികള്‍ കാണുന്നത്‌. ഉടനെ രക്ഷപ്പെടുത്തുകയും കോസ്റ്റല്‍ പൊലീസിനെയും ഫിഷറീസിനെയും വിവരമറിയിക്കുകയായിരുന്നു. ഹംസക്കുട്ടിയെ പൊന്നാനി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലത്തിയൂര്‍ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലേക്കും മാറ്റി.

Related Articles

Back to top button