ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം തന്നെ റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട സെയിലുകള്‍ ആരംഭിച്ചിരിക്കുന്നു. പ്രൊഡക്ടുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നല്കുന്നവയാണ് ഈ സെയിലുകള്‍ എല്ലാം . ഫ്ലിപ്പ്കാര്‍ട്ടും 2022ലെ ആദ്യത്തെ പ്രധാന വില്‍പ്പനയായ ബിഗ് സേവിങ് ഡേയ്സ് സെയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഇന്ന് ആരംഭിച്ച വില്‍പ്പന ജനുവരി 22 വരെയാണ് നിലവില്‍ നടക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് ഇന്നലെ മുതല്‍ തന്നെ ഈ സെയിലിലേക്ക് ആക്സസ് ലഭിച്ചിരുന്നു.
ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ലാപ്ടോപ്പുകള് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന കിഴിവുകളും മികച്ച ഓഫറുകളും ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. നിങ്ങളുടെ പഴയ ലാപ്ടോപ്പ് മാറ്റി പുതിയൊരു ലാപ്ടോപ്പ് വാങ്ങണം എന്നുണ്ടെങ്കില്‍ ഇത് മികച്ച അവസരമാണ്.