IndiaLatest

കൊവിഡ് വാക്സിന്‍: രാജ്യത്ത് രണ്ടാമത്തെ ഡ്രൈ​റ​ണ്‍ വെള്ളിയാഴ്ച

“Manju”

കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ആവശ്യമില്ലെന്ന് ഐസിഎംആര്‍ | Entire  population not need for Covid vaccine: ICMR

ശ്രീജ.എസ്

ഡല്‍ഹി: കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ.മന്ത്രാലയം അറിയിച്ചു. നാളെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്. നേരത്തെ, പ​ഞ്ചാ​ബ്, അ​സം, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ റി​ഹേ​ഴ്‌​സ​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

കേരളത്തില്‍ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ഡ്രൈ ​റ​ണ്‍ നടന്നത്.

Related Articles

Back to top button