InternationalLatest
അമേരിക്കന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി ലംഘിച്ച് എത്തി ; ചൈന
![](https://i0.wp.com/santhigirinews.org/wp-content/uploads/2022/01/അമേരിക്കന്‍-യുദ്ധക്കപ്പല്‍-അതിര്‍ത്തി-ലംഘിച്ചു-എത്തിയതായി-ചൈന..jpeg?resize=412%2C122&ssl=1)
ബീജിംഗ്: സമുദ്രാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ കപ്പലിനെ തുരത്തിയെന്ന അവകാശവാദവുമായി ചൈന. യു.എസ് നാവികസേനയുടെ യു.എസ്.എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചുവെന്നാണ് ചൈന അവകാശവാദം ഉയര്‍ത്തുന്നത്.
ദക്ഷിണ ചൈന കടലിലെ സമുദ്രാതിര്‍ത്തി ലംഘിച്ചു കയറിയ കപ്പലിലേക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അത് മടങ്ങിപ്പോയെന്നാണ് ചൈന അവകാശപ്പെടുന്നത്. പാരസല്‍ ദ്വീപുകള്‍ക്ക് സമീപമാണ് സംഭവമുണ്ടായത്. അതിര്‍ത്തി ലംഘിച്ച് കയറിയ കപ്പലിനെ ചൈനീസ് നാവികസേനയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും പിന്തുടര്‍ന്നുവെന്നും ചൈനീസ് മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.