IndiaLatest

പ്രതീക്ഷകളുമായി ഇന്ത്യന്‍ പെണ്‍പട

“Manju”

വനിത ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഇറാനാണ് ഇന്ത്യയുടെ എതിരാളികള്‍.മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ടീം ക്യാംപില്‍ കോവി‍ഡ് ബാധ റിപ്പോര്‍ട്ട് ചെയ്തെങ്കിലും തകര്‍പ്പന്‍ സംഘവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതിഥി ചൗഹനാണ് ഇന്ത്യയുടെ ​ഗോള്‍വല കാക്കുന്നത്. ക്യാപ്റ്റന്‍ ആശാലതാ ദേവി നയിക്കുന്ന പ്രതിരോധനിരയില്‍ മനീഷാ പന്ന, ഡാലിമ ചിബര്‍,സഞ്ജു യാദവ് എന്നിവരാണുള്ളത്. രത്നബാല ദേവി,കമലാ ദേവി, അഞ്ജു തമാങ് എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്നത്. മനീഷാ കല്യാണ്‍, പ്യാരി സാക്സ, സന്ധ്യ രം​ഗനാഥാന്‍ എന്നിവരാണ് മുന്നേറ്റനിരയില്‍.

 

Related Articles

Back to top button