KeralaLatest

ശാന്തിഗിരിയില്‍ ചീരകൃഷി വിളവെടുപ്പ്

“Manju”

അരൂര്‍: ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തില്‍ ഒരേക്കര്‍ പാടത്ത് നടത്തിയ ചുവന്ന ചീരകൃഷിയുടെ വിളവെടുപ്പ് നടന്നു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആശ്രമം ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, ജനനി നിത്യ രൂപ ജ്ഞാനതപസ്വിനി, ഏരിയ മാനേജര്‍ റെജി പുരോഗതി, സീനിയര്‍ മാനേജര്‍ രഘുവരന്‍, വാര്‍ഡ് അംഗം സീനത്ത് ഷിഹാബുദ്ദീന്‍, അരൂര്‍ കൃഷി ഓഫീസര്‍ ആനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button