KeralaLatestMalappuram

പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കാനായി കെ എസ് ടി യു വിന്‍റെ നിൽപു സമരവും ധർണയും

“Manju”

പി.വി.എസ്.

മലപ്പുറം: പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക ,ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കുക ,സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ ടെറ്റിൽ നിന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി യു മലപ്പുറം ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫീസ് ധർണയും നിൽപ്പു സമരവും നടത്തി .ടി .എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻറ് മജീദ് കടേങ്ങൽ അധ്യക്ഷനായിരുന്നു .പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി വർക്കിങ്ങ് ചെയർമാൻ എ.കെ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ , സംസ്ഥാന ഭാരവാഹികളായ എം .അഹമ്മദ് ,കെ.എം അബ്ദുല്ല ,പി.കെ .എം ഷഹീദ് എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button