IndiaLatest

സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ സിന്ധു ഫൈനലില്‍

“Manju”
ലഖ്‌നൗ: ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി വി സിന്ധു സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ഫൈനലിലെത്തി. അവരുടെ അഞ്ചാം സീഡായ റഷ്യന്‍ എതിരാളി എവ്‌ജീനിയ കൊസെറ്റ്‌സ്‌കായ ശനിയാഴ്ച നടന്ന സെമിഫൈനലിന് മധ്യേ പരിക്കേറ്റ് വിരമിച്ചു. ടോപ് സീഡായ സിന്ധു ആദ്യ ഗെയിം 21-11ന് അനായാസം ജയിച്ചിരുന്നു. രണ്ട് സെറ്റിനിടെ താരം പിന്മാറി.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ സിന്ധു സ്വന്തം നാട്ടുകാരിയായ മാളവിക ബന്‍സോദിനെ നേരിടും. കടുത്ത മൂന്ന് ഗെയിം പോരാട്ടത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം അനുപമ ഉപാധ്യായയെ 19-21, 21-19,  21-7 എന്ന സ്‌കോറിനാണ് മാളവിക പരാജയപ്പെടുത്തിയത്. ഫോമിലും ലോക റാങ്കിംഗിലും ഹെഡ് ടു ഹെഡ് റെക്കോഡിലും മുന്നേറുന്ന സിന്ധുവിന് ഇത് എളുപ്പമുള്ള മത്സരമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Related Articles

Back to top button