LatestThiruvananthapuram

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍

“Manju”

തിരുവനന്തപുരം ; ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കും. നാളെ രാവിലെ 9.30നും ഉച്ചയ്ക്ക് 2മണിക്കുമാണ് പരീക്ഷ.

സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയില്‍ 3,20,067 വിദ്യാര്‍ത്ഥികളാണ് ഹാജരാകുന്നത്. റെഗുലര്‍ വിഭാഗത്തില്‍ 2,98,412 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 21,644 കുട്ടികളും ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ വിഭാഗത്തില്‍ 11 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.

ഗള്‍ഫില്‍ 41 കുട്ടികളും ലക്ഷദ്വീപില്‍ 1023 കുട്ടികളും മാഹിയില്‍ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിലാണ്. മൊത്തം 2,08411 വിദ്യാര്‍ത്ഥികളാണ് ഇംഗ്ലീഷ് വിഷയത്തില്‍ പരീക്ഷ എഴുതുന്നത്. കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാകും.

അതേസമയം ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകര്‍ക്ക് പരോക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി. അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button