IndiaLatest

താപനിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം

“Manju”

ഡല്‍ഹി ; രാജ്യത്തെ താപനിലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം.താപവൈദ്യുതിക്ക് പകരം സൗരോര്‍ജം, കംപ്രസ്ഡ് ബയോഗ്യാസ്, ഹൈഡ്രജന്‍, ബാറ്ററി ഊര്‍ജസംഭരണം എന്നിവയിലേക്ക് മാറുന്നതിനാണ് മാര്‍ഗരേഖ തയ്യാറാവുന്നത്.ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച എനര്‍ജി സമ്മിറ്റില്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറി അലോക് കുമാറാണ്, കാര്‍ബണ്‍ സന്തുലിതാവസ്ഥയിലേക്കെത്താന്‍ രാജ്യം സ്വീകരിക്കാനൊരുങ്ങുന്ന നടപടികളെക്കുറിച്ച്‌ സൂചന നല്‍കിയത്.

രണ്ടുമാസം മുമ്പ് നടന്ന ഗ്ലാസ്‌ഗോ പരിസ്ഥിതി ഉച്ചകോടിയിലാണ് 2070-ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം തീര്‍ത്തും ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് മാര്‍ഗരേഖ തയ്യാറാകുന്നത്. വൈദ്യുതിമേഖലയില്‍ കല്‍ക്കരിയില്‍ നിന്നുള്ള ഉത്പാദനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം.

Related Articles

Back to top button