InternationalLatest

കോവിഡ് വാക്‌സിനെടുക്കാത്തവരുടെ ജോലിനഷ്ട്ടപ്പെട്ടു

“Manju”

ന്യൂയോര്‍ക്ക്: ലോകം കൊറോണയുടെ പിടിയിലമരുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്നവര്‍ പരിഷ്‌കൃത ലോകത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു. അത് കേവലം നിരക്ഷരതയാലോ, രോഗത്തെക്കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടോ അല്ല, മറിച്ച്‌ ഉന്നതവിദ്യാഭ്യാസം ഉളളവരും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും അതില്‍ ഉള്‍പ്പെടും.

കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ അമേരിക്കയിലെ ബാങ്ക് സിറ്റിഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ഡാനിയേല്‍ ടോണ്‍ടണ്‍ ജോലിയില്‍ നിന്നുപുറത്തുപോകേണ്ടി വന്നു. ഇങ്ങനെ ജോലി നഷ്ടപ്പെട്ട പതിനായിരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഡാനിയേല്‍. കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ അമേരിക്കയിലെ ബോസുമാരെക്കുറിച്ച്‌ ഡാനിയേലും ഭര്‍ത്താവും നിരീക്ഷിച്ചും ചിന്തിച്ചും വരുന്നതിനിടെയാണ് തങ്ങളുടെ കുടുംബവും ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്.

ബാങ്ക് സിറ്റി ഗ്രൂപ്പില്‍ ഒന്‍പതുവര്‍ഷമായി ജോലി തുടരുന്നതിനിടെയാണ് അവളുടെ ഫോണിലേക്ക് ഇ മെയിലിന്റെ രൂപത്തില്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ആ സന്ദേശമെത്തുന്നത്. വാക്‌സിനേഷന്‍ ചെയ്യണം, ഇല്ലെങ്കില്‍ പുറത്തുപോകാം. ഭാര്യയും ഭര്‍ത്താവും പലയാവര്‍ത്തി ഇതുസംബന്ധിച്ച്‌ സംസാരിച്ചെങ്കിലും അവസാനം ഒരു തീര്‍പ്പിലെത്തുകയായിരിന്നു.

Related Articles

Back to top button