IndiaLatest

‘ഒരു ജില്ല ഒരു ഉല്‍പന്നം’ പദ്ധതി ബ്രാന്‍ഡ് അംബാസിഡർ കങ്കണ റണാവത്

“Manju”

ലക്‌നൗ: ബോളിവുഡ് നടി കങ്കണ റണാവതിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച്‌ യു പി സര്‍കാര്‍. ‘ഒരു ജില്ല ഒരു ഉല്‍പന്നം'(ഒ ഡി ഒ പി) എന്ന പരിപാടിയുടെ അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. യുപിയിലെ പരമ്ബരാഗത ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി.
സംസ്ഥാനത്തെ 75 ജില്ലകളില്‍ പരമ്പരാഗത ഉല്‍പന്നങ്ങളുടെ വ്യാവസായിക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ലക്ഷ്യംവച്ചുളള പദ്ധതിയാണ് ‘ഒരു ജില്ല, ഒരു ഉല്‍പന്നം’ പദ്ധതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയിലെത്തി സന്ദര്‍ശിച്ച താരത്തെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് അവര്‍ക്ക് ഒരു ഒ ഡി ഒ പി ഉല്‍പന്നം സമ്മാനിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ യോഗി കങ്കണയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ കങ്കണ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായും ചീഫ് സെക്രടറി വ്യക്തമാക്കി.

Related Articles

Back to top button