IndiaLatest

പാരസെറ്റമോള്‍ പതിവായി കഴിക്കുന്നവർ ശ്രദ്ധിയ്ക്കുക!

“Manju”

പനിയോ തലവേദനയോ വരുമ്ബോള്‍ നാം ആദ്യം ചെയ്യുന്നത് പാരസെറ്റമോള്‍ ഗുളിക കഴിക്കുക എന്നതാണ്. പനിയാണെങ്കില്‍ പാരസെറ്റമോള്‍ കഴിക്കൂവെന്ന് പലരും പറയാറുമുണ്ട്.
എന്നാല്‍ പാരസെറ്റമോള്‍ ഗുളിക കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗുളികയുടെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ഒരു ദിവസത്തില്‍ കഴിക്കരുത്. പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കുന്നതും നല്ലതല്ല. കരളിന്റെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്.
മദ്യവും പാരസെറ്റമോളും ഒരുമിച്ച്‌ കഴിക്കുകയും ചെയ്യരുത്. ചിലരില്‍ ഇത് പ്രത്യക്ഷമായ പ്രശ്നങ്ങള്‍ അപ്പോള്‍ തന്നെ കാണിക്കണമെന്നില്ല. എന്നാല്‍ ചിലരില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കാം. ഇവ രണ്ടും ഒരുമിച്ച്‌ കഴിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നില്‍കുന്ന നിര്‍ദ്ദേശം. മദ്യത്തിലടങ്ങിയിരിക്കുന്ന എഥനോളും പാരസെറ്റമോളും കൂടിച്ചേരുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഛര്‍ദ്ദി, തലകറക്കം, തലവേദന, ബോധം മറഞ്ഞുവീഴുന്ന സാഹചര്യം, ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥ, കരള്‍ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനിടയുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകളോ മറ്റ് മരുന്നുകളോ എപ്പോഴും കഴിക്കുന്നതും നല്ലകാര്യമല്ല. ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Related Articles

Back to top button