KeralaLatest

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്രവര്‍ത്തിക്കണം

“Manju”

ശ്രീജ.എസ്

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങളെല്ലാം അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍. ക​ള​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഓ​ഫീ​സു​ക​ളും വ​രാ​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മറ്റെല്ലാ ഓ​ഫീ​സു​ക​ളും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം നല്‍കിയിരിക്കുന്നത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ലീവ് അനുവദിച്ചു നല്‍കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ക്ക​ല്‍, നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ളി​ന്‍​മേ​ലു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് തു​ട​ങ്ങി​യവയെല്ലാം ഉടനെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Related Articles

Back to top button