KeralaLatest

റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കണം

“Manju”

റേഷൻ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് യോഗം

ശ്രീജ.എസ്‌

കൊല്ലം : കേരളത്തില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ വേതനം വര്‍ധിപ്പിച്ചു നല്‍കിയെങ്കിലും റേഷന്‍ വ്യാപാരികളെ അവഗണിച്ചതില്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. ഒപ്പം കട വാടകയും സെയില്‍സ്‌മാന്‍ ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നും റേഷന്‍കടകളില്‍ കെട്ടിക്കിടക്കുന്ന 15 രൂപയുടെ സ്പെഷ്യല്‍ അരി വില്‍ക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.മോഹനന്‍പിള്ള സംസ്ഥാന സെക്രട്ടറി എ..റഹിം, ജില്ലാ ജനറല്‍ സെക്രട്ടറി പറക്കുളം സലാം, ജഹാംഹീര്‍, ബാബു ശക്തികുളങ്ങര, തുടങ്ങിയവര്‍ സംസാരിച്ചു. .

Related Articles

Back to top button