LatestThiruvananthapuram

കേരളത്തെ പ്രശംസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

“Manju”

തിരുവനന്തപുരം ; റിപ്പബ്ലിക് ദിനത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് തിരുവനന്തപുരത്ത്‌ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൊവിഡ് രോ​ഗവ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു.

ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈന്‍ എന്നിവ കമ്മീഷന്‍ ചെയ്തത് മികച്ച നേട്ടമാണ്. കൊവിഡ് മൂന്നാം തരംഗത്തിനെതിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗില്‍ തുടര്‍ച്ചയായി നേട്ടം കൈവരിക്കാന്‍ സാധിച്ചു. കേരളത്തിലാണ് മികച്ച വാക്സിനേഷന്‍ ഡ്രൈവ് നടക്കുന്നത്. ശിശുമരണ നിരക്കും കേരളത്തില്‍ കുറഞ്ഞു‘, ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Back to top button