IndiaLatest

പത്മ പുരസ്‌കാരം നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി

“Manju”

ന്യൂഡല്‍ഹി:  പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി പത്മ പുരസ്‌കാരം നിരസിച്ചു.  പത്മശ്രീ പുരസ്‌കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ ഗായികയെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരം നിരസിച്ചുവെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത അറിയിച്ചു.

ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറ സാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90 വയസ്സായി. ഇപ്പോള്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്ന് സൗമി സെന്‍ഗുപ്ത പറഞ്ഞു. ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത്. എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. അമ്മയ്ക്ക് അനാദരവാണെന്ന് തോന്നിയതു കൊണ്ടാണ് പുരസ്‌കാരം നിരസിച്ചതെന്ന് സൗമി സെന്‍ഗുപ്ത കൂട്ടിച്ചേര്‍ത്തു.

1931ല്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ജനിച്ചു സന്ധ്യ മുഖര്‍ജി 17-ആം വയസില്‍ ഹിന്ദി ഗായികയായി അരങ്ങേറ്റം കുറിച്ചു. ഹിന്ദിയിലും ബാംഗാളിയിലുമായി ഒട്ടേറെ സിനിമകളില്‍ പാടിയിട്ടുണ്ട്. 1971 ല്‍ ജയ് ജയന്തി, നിഷി പദ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. ബംഗാളിലെ ഉയര്‍ന്ന ബഹുമതിയായ ബംഗാ-വിഭൂഷണ്‍ നല്‍കി ആദരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button