India

വാഗാ അതിർത്തിയിൽ റിപ്പബ്ലിക് മധുരം പങ്കിട്ട് ഇന്ത്യ-പാക് സൈനികർ

“Manju”

അമൃത്സർ: 73 ാമത് റിപ്പബ്ലിക് ദിനത്തിൽ മധുരവും ആശംസകളും പങ്കുവെച്ച് ഇന്ത്യൻ സൈനികരും പാകിസ്താൻ സൈനികരും. അട്ടാരി-വാഗാ അതിർത്തിയിലാണ് ഇരു രാജ്യങ്ങളുടേയും സൈനികർ സന്തോഷം പങ്കുവെച്ചത്.

കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി സൈനികർ തമ്മിൽ മധുരപലഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2018 ൽ നിയന്ത്രണരേഖയിലും അന്താരാഷ്‌ട്ര അതിർത്തിയിലും വർദ്ധിച്ചു വരുന്ന വെടിനിർത്തൽ ലംഘനങ്ങളുടെ പേരിൽ ബിഎസ്എഫ് പാക്‌സൈനികർക്ക് മധുരം നൽകുന്നത് നിർത്തിയിരുന്നു. ഇതാണ് ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആരംഭിച്ചത്.

ഇതിന് മുൻപും ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ മധുരം കൈമാറുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്. 2019 ൽ ജമ്മുകശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താൻ സൗഹൃദം പുതുക്കുന്നതിന് വലിയ താൽപര്യം കാണിച്ചിരുന്നില്ല.2016 ലെ സർജിക്കൽ സട്രൈക്കിന് ശേഷവും റിപ്പബ്ലിക് ദിനത്തിൽ മധുരം കൈമാറിയിരുന്നില്ല.

Related Articles

Back to top button