IndiaLatest

വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

“Manju”

ഡല്‍ഹി ;രാജ്യത്ത് വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡിയും മറ്റ് ഇളവുകളും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈഡ്രജന്‍ ഫ്യുവല്‍ ഗതാഗത വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഹൈഡ്രജന്‍ ഇന്ധനത്തിന് പരമാവധി പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച്‌ ധനകാര്യ മന്ത്രാലയവും നീതി ആയോഗുമായും ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ക്ക് പുറമെ, റിഫൈനിങ്ങ്, സ്റ്റീല്‍, സിമെന്റ്, വളം, ഖനനം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് കരുത്തേകാനും ഹൈഡ്രജന്‍ ഉപകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരിക്കുകയാണ്.

Related Articles

Back to top button